അ​ഫ്ഗാ​നി​ലേ​ക്ക് പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി തേ​ടി ഇ​ന്ത്യ

08:34 AM Aug 20, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും ഒ​ഴി​പ്പി​ക്കാ​ൻ അ​ടി​യ​ന്ത​ര നീ​ക്ക​വു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. അ​ഫ്ഗാ​നി​ലേ​ക്ക് പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ അ​യ​ക്കാ​ൻ ഇ​ന്ത്യ അ​മേ​രി​ക്ക​യോ​ട് അ​നു​മ​തി തേ​ടി.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ യു​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യു​മാ​യി സം​സാ​രി​ച്ച​പ്പോ​ഴാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. അ​തേ​സ​മ​യം, കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് നി​യ​ന്ത്ര​ണ​മി​ല്ലെ​ന്നാ​ണ് അ​മേ​രി​ക്ക അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഫ്ഗാ​നി​ലെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ​ക്കാ​യി പോ​യ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ ഇ​നി​യും നി​ര​വ​ധി പേ​ർ അ​വി​ടെ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​വ​രെ​യെ​ല്ലാം തി​രി​ച്ചെ​ത്തി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ത്ത​കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.