മോ​ദി​യു​ടെ പേ​രി​ല്‍ ക്ഷേ​ത്രം; വി​വാ​ദ​മാ​യ​പ്പോ​ൾ പ്ര​തി​മ​യാ​ക്കി ത​ടി​ത​പ്പി..!

12:19 PM Aug 20, 2021 | Deepika.com
പു​നെ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​രി​ൽ ക്ഷേ​ത്രം നി​ർ​മി​ച്ച​ത് വി​വാ​ദ​മാ​യ​തോ​ടെ ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ​യാ​യ മോ​ദി​യു​ടെ പ്ര​തി​മ നീ​ക്കി.

പു​നെ​യി​ൽ മ​യൂ​ര്‍ മു​ണ്ടേ എ​ന്ന ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നാ​ണ് മോ​ദി​ക്ക് വേ​ണ്ടി ക്ഷേ​ത്രം പ​ണി​യു​ക​യും മോ​ദി​യു​ടെ പ്ര​തി​മ സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​ത്. എ​ന്നാ​ൽ ഇ​തി​നെ​തി​രേ വി​മ​ർ​ശ​നം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​യാ​ൾ "മോ​ദി പ്ര​തി​ഷ്ഠ' ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന ആ​ളു​ടെ പേ​രി​ൽ ഒ​രു ക്ഷേ​ത്രം വേ​ണ​മെ​ന്ന് ക​രു​തി. അ​തു​കൊ​ണ്ടാ​ണ് മോ​ദി​ജി​ക്കാ​യി ക്ഷേ​ത്രം നി​ർ​മി​ച്ച​തെ​ന്നും മ​യു​ർ മു​ണ്ടേ പ​റ​ഞ്ഞു.