മലപ്പുറം: മഞ്ചേരി ചന്തക്കുന്ന് ഡെയ്ലി മാർക്കറ്റിലെ ബേബി സ്റ്റോറിൽ തീപിടിത്തം. മഞ്ചേരി ചെരണി ചോല അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് മൊത്തവ്യാപാര കേന്ദ്രമാണ് അഗ്നിക്കിരയായത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
മഞ്ചേരി, നിലന്പൂർ, മലപ്പുറം, തിരുവാലി തുടങ്ങിയ ഫയർ സ്റ്റേഷനിൽ നിന്നു ഫയർ ഫോഴ്സ് സംഘമെത്തി തീ കെടുത്തി. വ്യാഴാഴ്ച രാത്രി എട്ട് കഴിഞ്ഞു മാർക്കറ്റ് അടച്ചു പോയ ശേഷമാണ് തീ ആളി പടരുന്നതു കണ്ടത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതയാണ് റിപ്പോർട്ട്.
മഞ്ചേരിയില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
03:55 AM Aug 20, 2021 | Deepika.com