കോഴിക്കോട്: ഗുരുനാഥനും മാർഗദർശിയും പരിശീലകനുമായ ഒ.എം. നമ്പ്യാറുടെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താനാവാത്തതെന്ന് ഒളിന്പ്യൻ പി.ടി.ഉഷ. തന്റെ ജീവിതത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ വാക്കുകളിൽ വിവരിക്കാനാവാത്തതാണെന്നും അവർ പറഞ്ഞു.
ഫേസ്ബുക്കിലായിരുന്നു ഉഷയുടെ പ്രതികരണം. ടോക്കിയോ ഒളിമ്പിക്സിനിടെ നമ്പ്യാറെ കാണാൻ ഉഷ എത്തിയിരുന്നു. നമ്പ്യാറുമൊത്തുള്ള ചിത്രവും ഫേസ്ബുക്കിൽ ഉഷ പങ്കുവച്ചു.
നഷ്ടമായത് ഗുരുനാഥനും മാർഗദർശിയും: പി.ടി. ഉഷ
11:07 PM Aug 19, 2021 | Deepika.com