ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാമിൽ രാഷ്ട്രീയ നേതാവിനെ തീവ്രവാദികൾ വെടിവച്ചുകൊന്നു. അപ്നി പാർട്ടി നേതാവ് ഗുലാം ഹസൻ ലോൺ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം തെക്കൻ കാഷ്മീരിലെ ദേവ്സറിലായിരുന്നു സംഭവം. കഴിഞ്ഞ 10 ദിവസത്തിനിടെ നാല് രാഷ്ട്രീയ നേതാക്കളാണ് തീവ്രവാദികളുടെ തോക്കിനിരയായത്.
ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കി ഏഴ് മാസങ്ങൾക്ക് ശേഷം 2020 മാർച്ചിലാണ് അപ്നി പാർട്ടി രൂപംകൊണ്ടത്. മെഹബൂബ മുഫ്തിയുടെ പാർട്ടിയായ പിഡിപിയുടെ മുൻ നേതാവ് അൽതാഫ് ബുക്കാരിയാണ് അപ്നി പാർട്ടി രൂപീകരിച്ചത്. ബിജെപിയുടെ ബി ടീം ആണ് അപ്നി പാർട്ടിയെന്നാണ് പിഡിപിയുടെ ആരോപണം.
ജമ്മു കാഷ്മീരിൽ രാഷ്ട്രീയ നേതാവിനെ തീവ്രവാദികൾ വെടിവച്ചുകൊന്നു
09:17 PM Aug 19, 2021 | Deepika.com