കോ​ഴി​ക്കോ​ട്ട് വീ​ടി​നു പു​റ​കു​വ​ശ​ത്തെ മ​ണ്ണി​ടി​ഞ്ഞു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു

06:08 PM Jul 15, 2021 | Deepika.com
കോ​ഴി​ക്കോ​ട്: അ​ടി​വാ​രം പൊ​ട്ടി​ക്കൈ​യി​ല്‍ വീ​ടി​നു പു​റ​കു​വ​ശ​ത്തെ മ​ണ്ണി​ടി​ഞ്ഞു വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു. കൊ​ച്ചു​പ​റ​മ്പി​ല്‍ സ​ദാ​ന​ന്ദ​ന്‍റെ ഭാ​ര്യ ക​ന​ക​മ്മ (72) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന് തൊ​ട്ട് പു​റ​കി​ലാ​യി താ​ല്‍​ക്കാ​ലി​ക​മാ​യി കെ​ട്ടി​യ അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്ക് പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.