ന്യൂഡൽഹി: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന കിറ്റെക്സ് എംഡി സാബു ജേക്കബിന്റെ നിലപാട് ദൗർഭാഗ്യകരമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. കേരളത്തിനെതിരേ പരാമർശങ്ങൾ അദ്ദേഹം നടത്താൻ പാടില്ലായിരുന്നു. വിവാദങ്ങൾകൊണ്ട് കിറ്റെക്സ് ഓഹരിവിപണിയിൽ വൻ നേട്ടമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി അഞ്ചു ശതമാനമായി ഉയർത്തണമെന്നും ധനമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്. ജിഎസ്ടി നഷ്ടപരിഹാര കാലാവധി അഞ്ചു വർഷം കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടതായി ബാലഗോപാൽ പറഞ്ഞു.
വിവാദങ്ങൾകൊണ്ട് കിറ്റെക്സ് ഓഹരി വിപണിയിൽ വൻ നേട്ടമുണ്ടാക്കി: ധനമന്ത്രി
05:27 PM Jul 15, 2021 | Deepika.com