അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ഭാ​ര്യ അ​മ​ല​യെ ക​സ്റ്റം​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്തു

03:18 PM Jul 15, 2021 | Deepika.com
കൊ​ച്ചി: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​പ്ര​തി അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ഭാ​ര്യ അ​മ​ല​യെ ക​സ്റ്റം​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്തു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് അ​മ​ല​യെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​മ​ല കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ലെ​ത്തി​യ​ത്.

നേ​ര​ത്തെ അ​ര്‍​ജു​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ കു​റി​ച്ചും മൊ​ബൈ​ല്‍ ഫോ​ണി​നെ​ക്കു​റി​ച്ചും അ​റി​യു​ന്ന​തി​നാ​ണ് ക​സ്റ്റം​സ് അ​മ​ല​യെ ചോ​ദ്യം ചെ​യ്ത​ത്. അ​മ​ല​യു​ടെ അ​മ്മ ന​ല്‍​കി​യ പ​ണം കൊ​ണ്ടാ​ണ് വീ​ട് വ​ച്ച​ത് എ​ന്നാ​ണ് അ​ര്‍​ജു​ന്‍ മൊ​ഴി ന​ല്‍​കി​യ​തെ​ങ്കി​ലും ഇ​ത് അ​ന്വേ​ഷ​ണ സം​ഘം വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല.

അ​മ​ല​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വ്യ​ക്ത​ത നേ​ടു​ക​യാ​ണ് ക​സ്റ്റം​സി​ന്‍റെ ല​ക്ഷ്യം. സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ബ​ന്ധി​ച്ച കാ​ര്യം അ​മ​ല​യ്ക്ക് അ​റി​യാ​മാ​യി​രു​ന്നോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്തും.