കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുടെയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 4,515 രൂപയും പവന് 36,120 രൂപയുമായി. ബുധനാഴ്ച പവന് 80 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം മാത്രം പവന് 920 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വര്‍ണ വില കൂടി
02:04 PM Jul 15, 2021 | Deepika.com