നിയമസഭാ കൈയാങ്കളിക്കേസ്: നാണമോ മാനമോ ഉണ്ടെങ്കിൽ സർക്കാർ പിൻമാറണമെന്ന് ചെന്നിത്തല
01:50 PM Jul 15, 2021 | Deepika.com
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. കോടതിയെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നാണമോ മാനമോ ഉണ്ടെങ്കിൽ സർക്കാർ അപ്പീൽ പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.