തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാരിന്റേത് തന്നിഷ്ടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരുടെയും അഭിപ്രായം സർക്കാർ സ്വീകരിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പുള്ള സമീപനമല്ല സർക്കാരിന് ഇപ്പോഴുള്ളത്. മഹാമാരിയെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കായി സർക്കാർ ഇടപെടുന്നില്ല, ദുരിത കാലത്ത് ജപ്തി നടപടികൾ ഒഴിവാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങൾ: സർക്കാരിന്റേത് തന്നിഷ്ടമെന്ന് വി.ഡി. സതീശൻ
09:53 AM Jul 15, 2021 | Deepika.com