ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട 124 എ വകുപ്പിലെ ഭരണഘടനാവിരുദ്ധത ചോദ്യം ചെയ്ത് വിരമിച്ച മേജർ ജനറൽ എസ്.ജി വോംബത്ത്കീരെ സുപ്രീം കോടതിയിൽ ഹർജി നൽകി. വകുപ്പ് വ്യക്തയില്ലാത്തതും പ്രതികരിക്കാനുള്ള സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതാണെന്നും ഹർജിയിൽ പറയുന്നു.
ചീഫ് ജസ്റ്റീസ് എൻ.വി രമണ അധ്യക്ഷനായി ജസ്റ്റീസുമാരായ എ.എസ്.ബൊപ്പണ്ണ, ഹൃഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ച് കേസ് പരിഗണിക്കുകയും ഹർജിയുടെ ഒരു പകർപ്പ് അറ്റോർണി ജനറലിനു നൽകാൻ നിർദേശിക്കുകയും ചെയ്തു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
രാജ്യദ്രോഹക്കുറ്റത്തിലെ ഭരണഘടനാവിരുദ്ധത; സുപ്രീം കോടതിയിൽ ഹർജി
06:15 AM Jul 15, 2021 | Deepika.com