പി​യൂ​ഷ് ഗോ​യ​ൽ രാ​ജ്യ​സ​ഭ​യി​ലെ സ​ഭാ നേ​താ​വ്

06:53 AM Jul 15, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നെ രാ​ജ്യ​സ​ഭ​യി​ലെ സ​ഭാ നേ​താ​വാ​യി നി​യ​മി​ച്ചു. ക​ർ​ണാ​ട​ക ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ ത​വ​ർ​ച​ന്ദ് ഗെ​ഹ്‌​ലോ​ട്ടി​നു പ​ക​ര​മാ​ണു ഗോ​യ​ലി​നെ സ​ഭാ നേ​താ​വാ​ക്കി​യ​ത്. ഇ​ക്കാ​ര്യം പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ മ​ന്ത്രാ​ല​യം രാ​ജ്യ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​നെ അ​റി​യി​ച്ചു.

ര​ണ്ടു​ത​വ​ണ രാ​ജ്യ​സ​ഭാം​ഗ​മാ​യ ഗോ​യ​ൽ രാ​ജ്യ​സ​ഭ​യി​ലെ എ​ൻ​ഡി​എ ഡെ​പ്യൂ​ട്ടി ലീ​ഡ​റാ​യി​രു​ന്നു. മു​ന്പ് റെ​യി​ൽ​വേ മ​ന്ത്രി​യാ​യി​രു​ന്ന ഗോ​യ​ൽ മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യ്ക്കു​ശേ​ഷം വ്യ​വ​സാ​യം, വാ​ണി​ജ്യം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണു കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ഭൂ​പേ​ന്ദ​ർ യാ​ദ​വ്, നി​ർ​മ​ല സീ​താ​രാ​മ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും സ​ഭാ നേ​താ​വ് സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ച്ചി​രു​ന്നു.