കൊ​ച്ചി​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ

11:46 PM Jul 14, 2021 | Deepika.com
കൊ​ച്ചി: കൊ​ച്ചി​യി​ൽ ല​ഹ​രി​മ​രു​ന്നു​മാ​യി മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ലാ​യി. ഇ​വ​രി​ൽ നി​ന്ന് എം​ഡി​എം​എ​യും ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ക​ല്ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ല​ഹ​രി മ​രു​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സും പ്ര​ത്യേ​ക സ്ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബൈ​ക്കി​ലെ​ത്തി​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ലാ​യ​ത്.

ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ അ​സ്ക്ക​ർ, ഫെ​സ​ൽ, ക​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ച​ന്തു പ്ര​ദീ​പ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.