മുംബൈ: പുതിയതായി ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് മാസ്റ്റര്‍ കാര്‍ഡിനെ വിലക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ജൂലൈ 22 മുതലാണ് വിലക്ക്. ആർബിഐയുടെ ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും നിലവില്‍ മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകും. ആവശ്യത്തിന് സമയം അനുവദിച്ചിട്ടും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു.
മാസ്റ്റർകാർഡ് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് വിലക്കി ആർബിഐ
11:25 PM Jul 14, 2021 | Deepika.com