ത​മി​ഴ്നാ​ട്ടി​ൽ അ​ഞ്ച് പേ​ർ മു​ങ്ങി മ​രി​ച്ചു

08:32 PM Jul 14, 2021 | Deepika.com
തി​രു​വ​ള്ളൂ​ര്‍: ത​മി​ഴ്നാ​ട്ടി​ൽ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ വീ​ണ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​ഞ്ചു​പേ​ര്‍ മു​ങ്ങി മ​രി​ച്ചു. കു​ട്ടി​യും ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച നാ​ലു പേ​രു​മാ​ണ് മ​രി​ച്ച​ത്.

തി​രു​വ​ള്ളൂ​ര്‍ ജി​ല്ല​യി​ലെ പു​തു ഗു​മ്മി​ഡി​പ്പൂ​ണ്ടി​യി​ലാ​ണ് സം​ഭ​വം. അ​ല​ക്കാ​നും കു​ളി​ക്കാ​നു​മാ​യി അ​ങ്ക​ല​മ്മ​ന്‍ ക്ഷേ​ത്ര​ക്കു​ള​ത്തി​ലെ​ത്തി​യ​വ​രാ​ണ് മ​രി​ച്ച​ത്. ന​ര്‍​മ​ദ (14) എ​ന്ന പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ​താ​ണ് മ​റ്റു​ള്ള​വ​ര്‍.

ന​ര്‍​മ​ദ​യ്ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളാ​യ ജീ​വി​ത​യും അ​ശ്വ​ത​യും അ​ശ്വ​ത​യു​ടെ അ​മ്മ സു​മ​തി​യും ജ്യോ​തി എ​ന്ന മ​റ്റൊ​രാ​ളു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. സം​ഭ​വ​സ​മ​യ​ത്ത് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​ശ്വ​ത​യു​ടെ സ​ഹോ​ദ​ര​ന്‍ നാ​ട്ടു​കാ​രെ വി​ളി​ച്ചു​കൂ​ട്ടി​യെ​ങ്കി​ലും ആ​രെ​യും ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ള്‍ പു​റ​ത്തെ​ടു​ത്തു. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹ​ങ്ങ​ൾ പൊ​ന്നേ​രി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.