ചെന്നൈ: തമിഴ്നാട് സർക്കാർ പിഎസ്സി അംഗമായി വൈദികനെ നിയമിച്ചു. സലേഷ്യൻ സഭാംഗമായ ഫാ. എ.രാജ് മരിയസുസൈ ഉൾപ്പടെ നാല് പേരെയാണ് ഡിഎംകെ സർക്കാർ നിയമിച്ചത്. കെ.അരുൾമതി, കെ.ജ്യോതി ശിജ്ഞാനം, എസ്.മുനിയനാഥൻ ഐഎഎസ് എന്നിവരാണ് പിഎസ്സിയിലെ മറ്റ് മൂന്ന് അംഗങ്ങൾ.
ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമനം സംബന്ധിച്ച ഉത്തരവിറക്കിയത്. ആറ് വർഷം അല്ലെങ്കിൽ 62 വയസ് വരെ പിഎസ്സി അംഗമായി അംഗങ്ങൾക്ക് തുടരാമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
തമിഴ്നാട് പിഎസ്സി അംഗമായി വൈദികനും
05:49 PM Jul 14, 2021 | Deepika.com