പാ​ക്കി​സ്ഥാ​നി​ൽ ബ​സി​ൽ സ്ഫോ​ട​നം; ചൈ​നീ​സ് പൗ​രന്മാ​​രു​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു

05:39 PM Jul 14, 2021 | Deepika.com
പെ​ഷാ​വാ​ർ: പാ​ക്കി​സ്ഥാ​നി​ലെ പെ​ഷാ​വാ​റി​ൽ ബ​സി​ൽ സ്ഫോ​ട​നം. സം​ഭ​വ​ത്തി​ൽ ഒ​ന്പ​ത് ചൈ​നീ​സ് പൗ​രന്മാ​രു​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു.

ബ​സി​നു​നേ​രെ ഉ​ണ്ടാ​യ​ത് ബോം​ബ് ആ​ക്ര​മ​ണ​മാ​ണെ​ന്ന് ചൈ​ന പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ ഗ്യാ​സ് ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്ന് പാ​ക്കി​സ്ഥാ​ൻ അ​റി​യി​ച്ചു. സ്ഫോ​ട​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് പാ​ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഖൈ​ബ​ർ പ​ഖ്തു​ൻ​ഖ്വ പ്ര​വി​ശ്യ​യി​ലെ ദാ​സു ഡാം ​നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന എ​ൻ​ജി​നി​യ​ർ​മാ​രും മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​രു​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്നത്. 40 പേ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്ന​താ​ണ് വി​വ​രം.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലു​ള്ള​വ​രെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നും സ്ഥാ​പ​ന​ത്തി​ന് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ചൈ​ന ആ​വ​ശ്യ​പ്പെ​ട്ടു.