മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​നെ ഫോ​ണി​ല്‍ വി​ളി​ച്ച് ഭീ​ഷ​ണി: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

05:06 PM Jul 14, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം കാ​ച്ചാ​ണി സ്വ​ദേ​ശി അ​ജി​ത്ത് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ട്ടി​ക​ജാ​തി വി​ക​സ​ന ഫ​ണ്ടി​ലെ ക്ര​മ​ക്കേ​ട് ത​ട​യാ​ൻ ശ്ര​മി​ച്ച ത​നി​ക്ക് നേ​രെ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ചൊ​വ്വാ​ഴ്ച​യാ​ണ് മ​ന്ത്രി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പ​ട്ടി​ക​ജാ​തി ഫ​ണ്ട് ത​ട്ടി​പ്പി​ല്‍ സി​പി​എം നേ​താ​ക്ക​ൾ​ക്കും പ​ങ്കു​ണ്ടെ​ന്ന ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ ആ​ക്ഷേ​പ​ത്തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഓ​ഫീ​സി​ലെ ലാ​ന്‍റ് ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.