കുതിപ്പ് തുടർന്ന് കിറ്റെക്സ്; ഓഹരി വില 200 കടന്നു
11:07 AM Jul 14, 2021 | Deepika.com
മുംബൈ: കിറ്റെക്സ് ഗാർമെന്റ്സിന്റെ ഓഹരി വിലയിൽ കുതിപ്പ് തുടരുന്നു. ഓഹരി വിലയിൽ ഇന്ന് 10 ശതമാനം വർധനവാണ് ഉണ്ടായത്. ഇതോടെ കമ്പനിയുടെ ഓഹരി വില 200 രൂപയും കടന്നു. കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയിൽ നിക്ഷേപ നടപടികളിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഓഹരി വില കുതിക്കുന്നത്.