ബുധനാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പുല്‍വാമ നഗരപ്രദേശത്ത് തന്നെയാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് കാഷ്മീർ പോലീസ് ട്വീറ്റ് ചെയ്തു.
സൈന്യം നിലയുറപ്പിച്ചിരിക്കുന്ന ചിത്രങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ ട്വിറ്ററിൽ പങ്കുവച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.