പാലക്കാട്: കാട്ടാനയെ ആന്ത്രാക്സ് ബാധിച്ച് ചരിഞ്ഞ നിലയിൽ കണ്ടെത്തി. പാലക്കാട്-കോയമ്പത്തൂർ വനാതിർത്തിയിലെ ആനക്കട്ടിയിലാണ് സംഭവം.
മൂക്കിലും വായിലും രക്തം ഒലിച്ച നിലയിലായിരുന്നു ആനയുടെ ജഡം. ഇതേ തുടർന്ന് രക്തസാമ്പിൾ പരിശോധിച്ചപ്പോഴാണ് ആന്ത്രാക്സ് സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വനമേഖലകളിൽ ജാഗ്രതാ നിർദേശം നൽകി.
കാട്ടാന ആന്ത്രാക്സ് ബാധിച്ച് ചരിഞ്ഞ നിലയിൽ; ജാഗ്രതാ നിർദേശം
12:13 PM Jul 13, 2021 | Deepika.com