കൊച്ചി: കാലവർഷം ശക്തമായതോടെ മധ്യകേരളത്തിൽ ശക്തമായ മഴ. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കനത്ത മഴയാണ് പെയ്തത്. മഴയോടൊപ്പം എത്തിയ കാറ്റിലും എറണാകുളം, ഇടുക്കി ജില്ലകളിൽ വ്യാപകനാശം റിപ്പോർട്ട് ചെയ്തു.
എറണാകുളം കോട്ടുവള്ളി, ആലങ്ങാട്, കരുമാലൂര്‍ പഞ്ചായത്തുകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഇടുക്കി പടിഞ്ഞാറേ കോടിക്കുളത്ത് ഒട്ടേറെ വീടുകള്‍ക്ക് മുകളില്‍ മരംവീണു. മരങ്ങള്‍ കടപുഴകി പലയിടത്തും ഗതാഗതം തടസപ്പെട്ടു. വ്യാപക കൃഷിനാശവുമുണ്ട്.
കനത്ത മഴയും കാറ്റും; മധ്യകേരളത്തിൽ വ്യാപകനാശം
10:06 AM Jul 13, 2021 | Deepika.com