ബാഗ്ദാദ്: ഇറാഖില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 20 പേര് മരിച്ചു. തെക്കൻ നഗരമായ നാസറിയയിലെ ഇമാം അല്‍ ഹുസൈന് ആശുപത്രിയിലാണ് അപകടം സംഭവിച്ചത്.
ആശുപത്രിയിലെ ഐസലേഷന്‍ സെന്ററിലാണ് തീപിടിച്ചത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികളെ ഇവിടെ നിന്നും മാറ്റി. ആശുപത്രിയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.
ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമികവിവരം. അപകടത്തെ തുടർന്ന് ആശുപത്രിയുടെ പുറത്ത് പ്രതിഷേധം നടന്നു.
ഇറാഖിൽ കോവിഡ് ആശുപത്രിയിൽ തീപിടിത്തം; 20 പേർ മരിച്ചു
06:44 AM Jul 13, 2021 | Deepika.com