ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി

12:34 AM Jul 13, 2021 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി. തെ​ലു​ങ്കാ​ന​യി​ലെ അ​ല്‍​വാ​ലി​ലാ​ണ് സം​ഭ​വം. സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് ന​ട​ത്തി​വ​ന്ന ടി ​പു​ല​മ്മ(40)​യെ​യാ​ണ് മൂ​ന്ന് പേ​ര്‍ ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കെ. ​സൈ​ലു(60), എ​ന്‍. വി​നോ​ദ(55), ബി. ​മ​ഞ്ജു​ള(45) എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. പു​ല​മ്മ​യി​ല്‍ നി​ന്നും പ്ര​തി​ക​ളാ​യ മൂ​ന്നു പേ​രും ഓ​രോ ല​ക്ഷം രൂ​പ വീ​തം ക​ടം വാ​ങ്ങി​യി​രു​ന്നു. കൃ​ത്യ​സ​മ​യ​ത്ത് പ​ണം തി​രി​കെ ന​ല്‍​കാ​തി​രു​ന്ന​തോ​ടെ പു​ല​മ്മ ഇ​വ​രോ​ട് പ​ണം പ​ര​സ്യ​മാ​യി ചോ​ദി​ച്ചു. ഇ​തോ​ടെ​യാ​ണ് പ്ര​തി​ക​ള്‍ കൊ​ല​ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

പു​ല​മ്മ​യു​ടെ വീ​ട്ടി​ല്‍ രാ​ത്രി​യെ​ത്തി​യ പ്ര​തി​ക​ള്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന ഇ​വ​രെ ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ പു​ല​മ്മ മ​രി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മൂ​ന്ന് പേ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.