സം​സ്ഥാ​ന​ത്തി​ന് 1.89 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി

11:40 PM Jul 12, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 1,89,350 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കൊ​ച്ചി​യി​ല്‍ 73,850 ഡോ​സ് വാ​ക്‌​സി​നും, കോ​ഴി​ക്കോ​ട് 51,000 ഡോ​സ് വാ​ക്‌​സി​നു​മാ​ണ് എ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള 64,500 ഡോ​സ് വാ​ക്‌​സി​ന്‍ രാ​ത്രി​യോ​ടെ എ​ത്തു​ന്ന​താ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തി​നാ​കെ 1,48,03,930 ഡോ​സ് വാ​ക്‌​സി​നാ​ണ് ല​ഭ്യ​മാ​യ​ത്. അ​തി​ല്‍ 12,04,960 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 1,37,580 ഡോ​സ് കോ​വാ​ക്‌​സി​നും ഉ​ള്‍​പ്പെ​ടെ ആ​കെ 13,42,540 ഡോ​സ് വാ​ക്‌​സി​നാ​ണ് സം​സ്ഥാ​നം വാ​ങ്ങി​യ​ത്. 1,20,21,160 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 14,40,230 ഡോ​സ് കോ​വാ​ക്‌​സി​നും ഉ​ള്‍​പ്പെ​ടെ ആ​കെ 1,34,61,390 ഡോ​സ് വാ​ക്‌​സി​ന്‍ കേ​ന്ദ്രം ന​ല്‍​കി​യ​താ​ണ്.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് വൈ​കു​ന്നേ​രം വ​രെ 2,06,439 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. 1,171 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്. സം​സ്ഥാ​ന​ത്താ​കെ ഇ​തു​വ​രെ ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ 1,59,06,153 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. അ​തി​ല്‍ 1,16,31,528 പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നും 42,74,625 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നു​മാ​ണ് ന​ല്‍​കി​യ​ത്.

ജ​ന​സം​ഖ്യ​യു​ടെ 34.82 ശ​ത​മാ​നം പേ​ര്‍​ക്കും 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ ജ​ന​സം​ഖ്യ​യി​ല്‍ 48.46 ശ​ത​മാ​നം പേ​ര്‍​ക്കു​മാ​ണ് ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. ജ​ന​സം​ഖ്യ​യു​ടെ 12.8 ശ​ത​മാ​നം പേ​ര്‍​ക്കും 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള 17.81 ശ​ത​മാ​നം പേ​ര്‍​ക്കും ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നും ന​ല്‍​കി​യി​ട്ടു​ണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.