കൊച്ചി: ഇന്ധന-പാചക വാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് കാളവണ്ടി സമരവുമായി കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൊച്ചിയിൽ കാളവണ്ടി സമരം ഉദ്ഘാടനം ചെയ്തു.
കോൺഗ്രസിന്റെ എംഎൽഎമാരും മുൻ മന്ത്രിമാരുമുൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തിയാണ് സമരം നടന്നത്.
ഇന്ധനവില വർധനവിനെതിരെ കഴിഞ്ഞദിവസം കോൺഗ്രസ് കുടുംബസത്യാഗ്രഹം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കാളവണ്ടി സമരവും.
ഇന്ധനവില വർധന: കാളവണ്ടി സമരം നടത്തി കോൺഗ്രസ് നേതാക്കൾ
02:37 PM Jul 12, 2021 | Deepika.com