തിരുവനന്തപുരം: ഇടുക്കി വണ്ടിപ്പെരിയാറിലേക്കുളള യാത്രയിൽ എന്ന തലക്കെട്ടിൽ ചിരിയോടെ കാറിലിരിക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വനിതാ കമ്മീഷന് അംഗം ഷാഹിദ കമാൽ.
ദുഃഖങ്ങൾ എല്ലാം മറച്ചുപിടിച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താൻ. ഇക്കാരണത്താലാണ് അങ്ങനെ ഒരു ഫോട്ടോ ഇട്ടത്. സുഹൃത്തുക്കളിൽ ചിലർ തെറ്റ് ചൂണ്ടിക്കാണിച്ചു തന്നു. ഉടൻ പോസ്റ്റ് പിൻവലിച്ചുവെന്നും ഷാഹിദ കമാൽ വ്യക്തമാക്കി.
വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകവെയാണ് ഷാഹിദ കമാൽ ഫേസ്ബുക്കിൽ ചിരിച്ചുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതിനെതിരേ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു.
പെൺകുട്ടിയുടെ വീട് വനിതാ കമ്മീഷൻ അംഗം സന്ദർശിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കേസിലെ തുടർ നടപടികൾ കമ്മീഷൻ നിരീക്ഷിക്കുമെന്നും അറിയിച്ചു.
"ദുഃഖങ്ങൾ മറച്ചുവച്ച് പുഞ്ചിരിക്കാൻ ശ്രമിക്കും': ഫോട്ടോ വിവാദത്തിൽ വനിതാ കമ്മീഷന് അംഗം
01:48 PM Jul 12, 2021 | Deepika.com