കൊച്ചി: സ്വര്‍ണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയുടെയും ഗ്രാമിന് 10 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പവന് 35,720 രൂപയും ഗ്രാമിന് 4,465 രൂപയുമായി.
ജൂലൈ മാസത്തിൽ ആദ്യമായാണ് ആഭ്യന്തര വിപണിയിൽ വിലയിടിവുണ്ടാകുന്നത്. ജൂലൈ ഒന്നിന് 35,200 രൂപയായിരുന്നു പവന്റെ വില. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ വില ഉയരുകയായിരുന്നു.
സ്വര്‍ണ വിലയിൽ നേരിയ കുറവ്
12:05 PM Jul 12, 2021 | Deepika.com