മുംബൈ: കിറ്റെക്സിന്റെ ഓഹരി വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വൻ വർധന. കിറ്റെക്സ് ഗാർമെന്റ്സിന്റെ ഓഹരിവിലയിൽ ഇന്ന് 14 ശതമാനം വർധനവാണ് ഉണ്ടായത്. കമ്പനിയുടെ ഓഹരി മൂല്യം18.70 രൂപ ഉയർന്ന് 159.25 ആയി.
കേരളം വിട്ട് തെലങ്കാനയിൽ 3500 കോടി രൂപയുടെ നിക്ഷേപമിറക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് കിറ്റെക്സിന്റെ ഓഹരി വിലയിൽ വൻ വർധനവുണ്ടായിരിക്കുന്നത്. രണ്ടു വ്യാപാര ദിനങ്ങൾ കൊണ്ടു കിറ്റെക്സിന് 45 ശതമാനം വിലക്കയറ്റമുണ്ട്.
കുതിച്ചുയർന്ന് കിറ്റെക്സ് ഓഹരി വില
11:38 AM Jul 12, 2021 | Deepika.com