പ​ഞ്ചാ​ബി​ൽ ശി​വ​ക്ഷേ​ത്രം അ​ടി​ച്ചു ത​ക​ർ​ത്ത​യാ​ൾ പി​ടി​യി​ൽ

01:16 AM Jul 12, 2021 | Deepika.com
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ല്‍ ശി​വ​ക്ഷേ​ത്രം അ​ടി​ച്ചു​ത​ക​ര്‍​ത്ത കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. അ​ഹ​മ്മ​ദ്ഗ​ഡ് സ്വ​ദേ​ശി ജ​തീ​ന്ദ​ര്‍ സിം​ഗാ​ണ് പി​ടി​യി​ലാ​യ​ത്.

സ​രൗ​ദ് ഗ്രാ​മ​ത്തി​ലെ ശി​വ​ക്ഷേ​ത്ര​ത്തി​ലാ​ണ് ഇ​യാ​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ലെ ശി​വ​ലിം​ഗ​വും ന​ന്ദി വി​ഗ്ര​ഹ​വും മ​റ്റ് വി​ഗ്ര​ഹ​ങ്ങ​ളും ഇ​യാ​ള്‍ ത​ക​ര്‍​ത്തു. രാ​വി​ലെ ക്ഷേ​ത്രം തു​റ​ന്ന പൂ​ജാ​രി​യാ​ണ് സം​ഭ​വം ആ​ദ്യം അ​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പ്ര​ദേ​ശ​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ ആ​ക്ര​മ​ണം ന​ട​ത്താ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല.