വിം​ബി​ൾ​ഡ​ൺ: ജോ​ക്കോ​വി​ച്ച് ചാ​മ്പ്യ​ൻ

10:26 PM Jul 11, 2021 | Deepika.com
ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൺ പു​രു​ഷ സിം​ഗി​ൾ​സി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ചാ​മ്പ്യ​ൻ. ഇ​റ്റ​ലി​യു​ടെ മാ​റ്റി​യോ ബെ​ര​റ്റി​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​ർ​ബി​യ​ൻ‌ താ​രം ചാ​മ്പ്യ​നാ​യ​ത്.

ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ജോ​ക്കോ​യു​ടെ വി​ജ​യം. സ്കോ​ർ: 6-7, 6-4, 6-4, 6-3.

വി​ജ​യ​ത്തോ​ടെ ജോ​ക്കോ 20 ഗ്രാ​ന്‍​സ്‌​ലാം കി​രീ​ട​ങ്ങ​ളു​ള്ള റോ​ജ​ര്‍ ഫെ​ഡ​റ​ര്‍, റ​ഫേ​ല്‍ ന​ദാ​ല്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മെ​ത്തി. ഈ ​സീ​സ​ണി​ൽ അ​പാ​ര​ഫോ​മി​ലു​ള്ള ജോ​ക്കോ​വി​ച്ച് ക​ല​ണ്ട​ർ സ്ലാ​മെ​ന്ന അ​പൂ​ർ​വ നേ​ട്ട​ത്തി​ലേ​ക്കാ​ണ് റാ​ക്കേ​റ്റ് വീ​ശു​ന്ന​ത്.

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ, ഫ്ര​ഞ്ച് ഓ​പ്പ​ൺ, വിം​ബി​ൾ​ഡ​ൺ എ​ന്നി​വ സെ​ർ​ബി​യ​ൻ താ​രം ഇതിനകം ബാ​ഗി​ലാ​ക്കി​ക്ക​ഴി​ഞ്ഞു.