ബ്ര​ൻ​സ​ണി​ന്‍റെ വി​ർ​ജി​ൻ ഗാ​ല​ക്സി ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി; അ​ഭി​മാ​ന​മാ​യി സി​രി​ഷ ബ​ൻ​ഡ്‌​ല

10:14 PM Jul 11, 2021 | Deepika.com
ന്യൂ​യോ​ർ​ക്ക്: ശ​ത​കോ​ടീ​ശ്വ​ര​ൻ റി​ച്ചാ​ർ​ഡ് ബ്ര​ൻ​സ​ണും ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ സി​രി​ഷ ബ​ൻ​ഡ്‌​ല​യും ഉ​ൾ​പ്പെ​ടു​ന്ന ആ​റം​ഗം സം​ഘ​വു​മാ​യി വി​ർ​ജി​ൻ ഗാ​ല​ക്സി റോ​ക്ക​റ്റ് ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഘം ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​യ​ത്.

രാ​ത്രി എ​ട്ടി​നാ​ണ് സം​ഘം യാ​ത്ര തി​രി​ച്ച​ത്. വൈ​കു​ന്നേ​രം 6.30ന് ​തു​ട​ങ്ങേ​ണ്ട യാ​ത്ര പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് വൈ​കി​യ​ത്. വി​ർ​ജി​ൻ ഗാ​ല​ക്സി ക​മ്പ​നി​യു​ടെ ഉ​ട​മ കൂ​ടി​യാ​ണ് റി​ച്ചാ​ർ​ഡ് ബ്ര ​ൻ​സ​ൺ.