കൊല്ലം: കുണ്ടറയില്‍ അനധികൃത ഗ്യാസ് ഗോഡൗണിലുണ്ടായ സ്ഫോടനത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. നൗഫല്‍ എന്നയാൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പേരയം വരമ്പത്ത് ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണില്‍ ഞായറാഴ്ച വൈകുന്നേരമാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവ സ്ഥലത്തുനിന്ന് ഗ്യാസ് നിറക്കാനുള്ള ഉപകരണങ്ങളും നൂറോളം ഗ്യാസ് സിലിണ്ടറുകളും കണ്ടെടുത്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുണ്ടറയില്‍ അനധികൃത ഗ്യാസ് ഗോഡൗണിൽ സ്ഫോടനം; ഒരാള്‍ക്ക് പരിക്കേറ്റു
09:15 PM Jul 11, 2021 | Deepika.com