ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ വിമർശിച്ച് വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിൽ മന്ത്രമാരുടെ എണ്ണം വർധിച്ചെങ്കിലും രാജ്യത്ത് വാക്സിൻ മാത്രമില്ല- രാഹുൽ പരിഹസിച്ചു. പ്രതിദിന ശരാശരി വാക്സിനേഷന്റെ ചാർട്ട് പങ്കുവച്ചായിരുന്നു രാഹുലിന്റെ വിമർശനം.
വാക്സിൻ എവിടെ എന്ന ഹാഷ് ടാഗിൽ ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം. മന്ത്രിമാരുടെ എണ്ണം വർധിച്ചു, വാക്സിനില്ല- രാഹുൽ ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രിസഭാ വികസനത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. മോദി മന്ത്രിസഭയിൽ പുതുതായി 43 മന്ത്രിമാരാണ് ഇടംപിടിച്ചത്. ഇതോടെ ആകെ മന്ത്രിമാരുടെ എണ്ണം 77 ആയി.
മന്ത്രിമാർ കൂടി, വാക്സിനില്ല: കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
08:14 PM Jul 11, 2021 | Deepika.com