സി​ക്ക: പ​രി​ശോ​ധ​ന​യ്ക്ക് കേ​ര​ളം സു​സ​ജ്ജമെന്ന് മന്ത്രി

07:55 PM Jul 11, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സി​ക്ക വൈ​റ​സ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സം​സ്ഥാ​നം സു​സ​ജ്ജ​മാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ, ആ​ല​പ്പു​ഴ എ​ൻ​ഐ​വി യൂ​ണി​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി സി​ക്ക വൈ​റ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

എ​ൻ​ഐ​വി പൂ​ന​യി​ൽ നി​ന്നും ഈ ​ലാ​ബു​ക​ളി​ലേ​ക്ക് സി​ക്ക വൈ​റ​സ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യു​ന്ന 2100 പി​സി​ആ​ർ കി​റ്റു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം 1000, തൃ​ശൂ​ർ 300, കോ​ഴി​ക്കോ​ട് 300, ആ​ല​പ്പു​ഴ എ​ൻ​ഐ​വി 500 എ​ന്നി​ങ്ങ​നെ​യാ​ണ് ടെ​സ്റ്റ് കി​റ്റു​ക​ൾ ല​ഭി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഡെ​ങ്കി​പ്പ​നി, ചി​ക്ക​ൻ​ഗു​നി​യ, സി​ക്ക എ​ന്നി​വ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന 500 ട്ര​യോ​പ്ല​ക്‌​സ് കി​റ്റു​ക​ളും സി​ക്ക വൈ​റ​സ് മാ​ത്രം പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന 500 സി​ങ്കി​ൾ പ്ല​ക്‌​സ് കി​റ്റു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്. മ​റ്റ് മൂ​ന്ന് ലാ​ബു​ക​ളി​ൽ സി​ക്ക പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന സി​ങ്കി​ൾ പ്ല​ക്‌​സ് കി​റ്റു​ക​ളാ​ണ് ല​ഭി​ച്ച​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന വ​ഴി​യാ​ണ് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ര​ക്തം, മൂ​ത്രം എ​ന്നീ സാ​മ്പി​ളു​ക​ളി​ലൂ​ടെ​യാ​ണ് സി​ക്ക വൈ​റ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ര​ക്ത പ​രി​ശോ​ധ​ന​യി​ലൂ​ടെ സി​ക്ക വൈ​റ​സ് ക​ണ്ടെ​ത്താ​നാ​ണ് പൂ​ന എ​ൻ​ഐ​വി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

രോ​ഗം സം​ശ​യി​ക്കു​ന്ന​വ​രു​ടെ അ​ഞ്ച് എം​എ​ൽ ര​ക്തം ശേ​ഖ​രി​ച്ച് അ​തി​ൽ​നി​ന്നും സി​റം വേ​ർ​തി​രി​ച്ചാ​ണ് പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ഒ​രു പ​രി​ശോ​ധ​ന​യ്ക്ക് എ​ട്ട് മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ക്കും.