മു​ഖ്യ​മ​ന്ത്രി തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​ക്ക്; പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

07:46 PM Jul 11, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​ക്കു പോ​കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി അ​ട​ക്ക​മു​ള്ള കേ​ന്ദ്ര​മ​ന്ത്രി​മാ​രെ കാ​ണും.

കേ​ര​ള​ത്തി​ൽ വ്യ​വ​സാ​യ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നു പ്ര​ചാ​ര​ണം വ്യാ​പ​ക​മാ​കു​ന്ന​തി​നി​ട​യി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ ഡ​ൽ​ഹി സ​ന്ദ​ർ​ശ​നം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഡ​ൽ​ഹി​ക്കു പോ​കു​ന്ന മു​ഖ്യ​മ​ന്ത്രി ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. തു​ട​ർ​ന്നു വി​വി​ധ കേ​ന്ദ്ര​മ​ന്ത്രി​മാ​രേ​യും കാ​ണും.

കേ​ന്ദ്ര മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യ്ക്കു ശേ​ഷ​മാ​ണു പി​ണ​റാ​യി ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന​ത്. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ ശേ​ഷം പി​ണ​റാ​യി വി​ജ​യ​ൻ ആ​ദ്യ​മാ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.