ഒ​രേ സ​മ​യം ആ​ൽ​ഫാ, ബീ​റ്റാ വ​ക​ഭേ​ദം; ബെ​ൽ​ജി​യ​ത്തി​ലെ മു​ത്ത​ശി കോ​വി​ഡി​നു കീ​ഴ​ട​ങ്ങി

05:52 PM Jul 11, 2021 | Deepika.com
ബ്ര​സ​ൽ​സ്: ബെ​ൽ​ജി​യ​ത്തി​ൽ ഒ​രേ സ​മ​യം കോ​വി​ഡ് ആ​ൽ​ഫാ, ബീ​റ്റാ വ​ക​ഭേ​ദം ബാ​ധി​ച്ച 90 വ​യ​സു​ള്ള വ​യോ​ധി​ക മ​രി​ച്ചു. ബ്ര​സ​ൽ​സി​ലെ ആ​ൽ​സ്റ്റ് സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​യാ​ണ് മ​രി​ച്ച​ത്. മാ​ർ​ച്ച് മൂ​ന്നി​നാ​ണ് ആ​ൽ​സ്റ്റി​ലെ ഒ​ൽ​വി ആ​ശു​പ​ത്രി​യി​ൽ ഇ​വ​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.

അ​തേ ദി​വ​സം ത​ന്നെ ഇ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. അ​ഞ്ച് ദി​വ​സ​ത്തി​നു ശേ​ഷം മ​ര​ണം സം​ഭ​വി​ച്ചു. ആ​ൽ​ഫ, ബീ​റ്റ വ​ക​ഭേ​ദ​ങ്ങ​ൾ ഒ​രു​പോ​ലെ ബാ​ധി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി. ആ​ൽ​ഫ ബ്രി​ട്ട​നി​ൽ ഉ​ണ്ടാ​യ വ​ക​ഭേ​ദ​മാ​ണ്. ബീ​റ്റ വ​ക​ഭേ​ദം ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ്.

വ​യോ​ധി​ക​യ്ക്ക് കോ​വി​ഡ് ബാ​ധി​ച്ച സ​മ​യ​ങ്ങ​ളി​ൽ ബെ​ൽ​ജി​യ​ത്തി​ൽ ആ​ൽ​ഫ, ബീ​റ്റ വ​ക​ഭേ​ദ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ട് വ്യ​ത്യ​സ്ത ആ​ളു​ക​ളി​ൽ​നി​ന്നാ​വാം വ്യ​ത്യ​സ്ത വ​യ​റ​സു​ക​ൾ വ​യോ​ധി​ക​യെ ബാ​ധി​ച്ച​തെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ ക​രു​തു​ന്ന​ത്. എ​ങ്ങ​നെ​യാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്ന് ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

രോ​ഗി വേ​ഗ​ത്തി​ൽ മ​രി​ക്കാ​ൻ കാ​ര​ണം ര​ണ്ട് വൈ​റ​സു​ക​ളും ഒ​രു​പോ​ലെ ബാ​ധി​ച്ച​താ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും ഒ​ൽ​വി ആ​ശു​പ​ത്രി​യി​ലെ മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി​സ്റ്റ് ആ​ൻ വ​ങ്കീ​ർ​ബ​ർ​ഗ​ൻ പ​റ​ഞ്ഞു.