ചങ്ങനാശേരി: ബെനഡിക്ട് മാർപ്പാപ്പയുടെ 95-ാം ജന്മവാർഷികവും പൗരോഹിത്യ സ്വീകരണത്തിന്റെ 70-ാം വാർഷികവും ചങ്ങനാശേരി മുൻആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേകത്തിന്റെ 50-ാം വാർഷികവും സംയുക്തമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി അതിരൂപത വെബിനാർ സംഘടിപ്പിക്കും. 12 മുതൽ 20 വരെ തീയതികളിൽ വൈകുന്നേരം ആറു മുതൽ 7.30വരെയാണു പഠന പരന്പര ഒരുക്കിയിരിക്കുന്നത്.
മെത്രാഭിഷേകത്തിന്റെ സുവർണ ജൂബിലിയാഘോഷിക്കുന്ന മാർ പവ്വത്തിലിനു തന്റെ സുഹൃത്തായ ബെനഡിക്റ്റ് പാപ്പായുടെ ദൈവശാസ്ത്രപഠനങ്ങളെ ആസ്പദമാക്കിയുള്ള ഒരു പഠന ശിബിരം നടത്തുന്നതിലൂടെ ജൂബിലി സമ്മാനം നൽകുകയാണു ചങ്ങനാശേരി അതിരൂപത ലക്ഷ്യം വയ്ക്കുന്നത്. ബെനഡിക്ട് മാർപ്പാപ്പ പങ്കുവച്ച ഒന്പത് ദൈവശാസ്ത്ര വിഷയങ്ങൾ വിദേശികളും സ്വദേശികളുമായ ദൈവശാസ്ത്രജ്ഞന്മാർ വെബിനാറിൽ പങ്കുവയ്ക്കും.
12നു പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള റോമൻ കാര്യാലയത്തിന്റെ അധ്യക്ഷൻ ലെയൊനാർഡോ കാർഡിനൽ സാന്ദ്രി വെബിനാറിന്റെ ഉദ്ഘാടനം നിർവഹിക്കും. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. 20ന് സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമാപന സന്ദേശം നല്കും. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിക്കും. ജൂബിലേറിയൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ സന്ദേശം നല്കും.
സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന വെബിനാറിന്റെ ലിങ്ക് താഴെ
https://us02web.zoom.us/j/87811312112?pwd=VWpSUEhtallYK1pLc2paWmp1cW00UT09
Meeting ID: 878 1131 2112 Passcode: seminar. അതിരൂപതയുടെ YouTube ചാനലായ MAAC TV യിലും വെബനാറിന്റെ തൽസമയ സംപ്രേഷണം ഉണ്ടാകും.
ചങ്ങനാശേരി അതിരൂപത വെബിനാർ തിങ്കളാഴ്ച മുതൽ
05:40 PM Jul 11, 2021 | Deepika.com