വി​ന​യ് പ്ര​കാ​ശി​നെ പ​രാ​തി പ​രി​ഹാ​ര ഓ​ഫീ​സ​റാ​യി നി​യ​മി​ച്ച് ട്വി​റ്റ​ർ

11:52 AM Jul 11, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: പു​തി​യ ഐ​ടി ച​ട്ട​പ്ര​കാ​രം പ​രാ​തി പ​രി​ഹാ​ര ഓ​ഫി​സ​റെ നി​യ​മി​ച്ച് ട്വി​റ്റ​ർ. വി​ന​യ് പ്ര​കാ​ശി​നെ​യാ​ണ് ഇ​ന്ത്യ​യി​ലെ പ​രാ​തി പ​രി​ഹാ​ര ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

ട്വി​റ്റ​ർ വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. grievance-officer-in@twitter.com എ​ന്ന ഐ​ഡി​യി​ലൂ​ടെ പ​രാ​തി​ക​ൾ അ​റി​യി​ക്കാ​മെ​ന്നും ട്വി​റ്റ​ർ വ്യ​ക്ത​മാ​ക്കി.

ഐ​ടി ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ൽ ട്വി​റ്റ​റി​നെ​തി​രെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് നി​യ​മ​നം ന​ട​ത്തി​യ​ത്.

ത​ദ്ദേ​ശീ​യ പ​രാ​തി പ​രി​ഹാ​ര ഓ​ഫീ​സ​റാ​യാ​ണ് വി​ന​യ് പ്ര​കാ​ശി​നെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ചീ​ഫ് കം​പ്ലെ​യി​ന്‍റ്സ് ഓ​ഫീ​സ​ർ അ​ട​ക്ക​മു​ള്ള നി​യ​മ​ന​ങ്ങ​ൾ ഇ​നി​യും ന​ട​ത്തേ​ണ്ട​താ​യു​ണ്ട്. ഇ​തി​നാ​യി എ​ട്ട് ആ​ഴ്ച്ച​ത്തെ സ​മ​യം ട്വി​റ്റ​റി​ന് ന​ൽ​കി​യി​ട്ടു​ണ്ട്.