കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ പീഡിപ്പിച്ചതായി വിദ്യാർഥിനിയുടെ പരാതി. അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ഹാരിസ് പീഡിപ്പിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.
അധ്യാപകനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സർവകലാശാല അറിയിച്ചു. അധ്യാപകനെതിരെ വിദ്യാർഥിനി ആദ്യം സർവകലാശാല പരാതി പരിഹാര സെല്ലിലാണ് പരാതി കൊടുത്തിരുന്നത്. കമ്മറ്റി പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് പോലീസിന് കൈമാറുകയായിരുന്നു.
കാലിക്കറ്റ് സർവകലാശാല അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ചതായി പരാതി
10:21 PM Jul 10, 2021 | Deepika.com