ലണ്ടൻ: വിംബിൾഡൺ വനിതാ കിരീടം ചൂടി ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടി. ഫൈനലിൽ ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കായിരുന്നു ബാർട്ടിയുടെ വിജയം.
ആദ്യ സെറ്റ് സ്വന്തമാക്കിയ ബാർട്ടിയെ രണ്ടാം സെറ്റിൽ ടൈ ബ്രേക്കറിൽ പ്ലിസ്കോവ വീഴ്ത്തി. എന്നാൽ നിർണായകമായ മൂന്നാം സെറ്റ് സ്വന്തമാക്കി ബാർട്ടി കിരീടമുയർത്തി. സ്കോർ: 6-3, 6-7, 6-3.
വിംബിൾഡൺ: ആഷ്ലി ബാർട്ടി ചാമ്പ്യൻ
09:07 PM Jul 10, 2021 | Deepika.com