ബ്രസീലിയ: അർജന്റീനയ്ക്കായി കിരീടങ്ങൾ സ്വന്തമാക്കിയാലും ഇല്ലെങ്കിലും ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് ലയണൽ മെസിയെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ നേരിടാൻ തയാറെടുക്കുന്ന അർജന്റീന പരിശീലകൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.
കിരീടം നേടുകയോ നേടാതിരിക്കുകയോ ചെയ്താലും അദ്ദേഹം ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം തന്നെയാണ്. അതിന് ഒരു കിരീടം നേടി തെളിവ് ഹാജരാക്കേണ്ടതില്ലെന്നും സ്കലോണി ചൂണ്ടിക്കാട്ടി.
ലിയോ കപ്പടിച്ചാലും ഇല്ലെങ്കിലും, ചരിത്രത്തിലെ ഏറ്റവും മികച്ചതാരമെന്ന് അദ്ദേഹം ഇതിനകം തെളിയിച്ചിട്ടുണ്ട്. എതിരാളികൾ പോലും അത് സമ്മതിക്കുന്നതാണെന്നും അർജന്റീന ആശാൻ കൂട്ടിച്ചേർത്തു.
കിരീടം ഉണ്ടെങ്കിലും ഇല്ലെങ്കിലും മെസി തന്നെ സൂപ്പർ: ലയണൽ സ്കലോണി
07:53 PM Jul 10, 2021 | Deepika.com