കാ​സ്പ​ർ സ്മൈ​ക്ക​ലി​ന്‍റെ മു​ഖ​ത്ത് ലേ​സ​ർ; ഇം​ഗ്ല​ണ്ടി​ന് 26,600 യൂ​റോ പി​ഴ

05:45 PM Jul 10, 2021 | Deepika.com
ല​ണ്ട​ൻ: യൂ​റോ ക​പ്പ് സെ​മി​യി​ൽ ഡെ​ൻ​മാ​ർ​ക്ക് ഗോ​ൾ​കീ​പ്പ​ർ കാ​സ്പ​ർ സ്മൈ​ക്ക​ലി​ന്‍റെ മു​ഖ​ത്ത് ലേ​സ​ർ ര​ശ്മി​ക​ൾ പ​തി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന് പി​ഴ ചു​മ​ത്തി. 26,600 യൂ​റോ​യാ​ണ് യു​വേ​ഫ പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇം​ഗ്ല​ണ്ട് ക്യാ​പ്റ്റ​ൻ ഹാ​രി കെ​യ്ൻ പെ​ന​ൽ​റ്റി കി​ക്ക് എ​ടു​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു കാ​സ്പ​ർ സ്മൈ​ക്ക​ലി​ന്‍റെ മു​ഖ​ത്തേ​ക്ക് ലേ​സ​ർ അ​ടി​ച്ച​ത്. എ​ക്സ്ട്രാ ടൈ​മി​ൽ മ​ത്സ​രം 1-1 സ​മ​നി​ല​യി​ൽ നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു നി​ർ​ണാ​യ​ക​മാ​യ പെ​നാ​ൽ​റ്റി കി​ക്ക്. ഹാ​രി കെ​യ്ന്‍റെ കി​ക്ക് ത​ടു​ക്കാ​ൻ​നി​ന്ന ഡെ​ൻ​മാ​ർ​ക്ക് ഗോ​ൾ​കീ​പ്പ​റു​ടെ മു​ഖ​ത്തേ​ക്ക് ഇം​ഗ്ലീ​ഷ് കാ​ണി​ക​ളി​ലൊ​രാ​ൾ ലേ​സ​ർ അ​ടി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ യു​വേ​ഫ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

സെ​മി മ​ത്സ​രം തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പ് ഡെ‍​ൻ​മാ​ർ​ക്ക് ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങ​വേ, ഇം​ഗ്ലി​ഷ് ആ​രാ​ധ​ക​ർ കൂ​വി​യ സം​ഭ​വ​ത്തി​ലും സ്റ്റേ​ഡി​യ​ത്തി​ന​ക​ത്ത് ആ​രാ​ധ​ക​ർ ക​രി​മ​രു​ന്നു പ്ര​യോ​ഗം ന​ട​ത്തി​യ​തി​ലും യു​വേ​ഫ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.