കൊച്ചി: ഇന്ധനവില വര്‍ധന തടയാന്‍ കേന്ദ്രം സബ്സിഡി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അധികനികുതിയുടെ 25 ശതമാനമെങ്കിലും ഇതിനായി മാറ്റിവയ്ക്കണമെന്നും പാചകവാതക, ഇന്ധനവില വര്‍ധനയ്ക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച കുടുംബസത്യാഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ആറ് മാസത്തിനിടെ 62 തവണ ഇന്ധനവില വർധിപ്പിച്ചു. യുപിഎ ഭരിക്കുമ്പോൾ സമരം ചെയ്ത നേതാക്കൾ രാജ്യം ഭരിക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും ഇവിടെ വില വർധിപ്പിക്കുകയാണ്. രാജ്യത്ത് എന്താണ് നടക്കുന്നതെന്നുപോലും കേന്ദ്രം ചിന്തിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇന്ധനവില വര്‍ധന: കേന്ദ്രം സബ്സിഡി നല്‍കണമെന്ന് വി.ഡി സതീശന്
01:50 PM Jul 10, 2021 | Deepika.com