പോ​രു​ന്നോ, എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കാം: കി​റ്റെ​ക്‌​സി​നെ ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച് കേ​ന്ദ്ര​മ​ന്ത്രി

12:34 PM Jul 10, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കി​റ്റെ​ക്സ് ഗ്രൂ​പ്പി​നെ ക​ർ​ണാ​ട​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച് കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. കി​റ്റെ​ക്സി​ന് എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്‌​ധാ​നം ചെ​യ്‌​ത​താ​യി കേ​ന്ദ്ര​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

കി​റ്റെ​ക്സി​ലെ സാ​ബു ജേ​ക്ക​ബി​നോ​ട് സം​സാ​രി​ച്ചു. കേ​ര​ള​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കു​ന്ന അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്‌​ധാ​നം ചെ​യ്‌​തു. ക​ർ​ണാ​ട​ക​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ നി​ന്ന് കി​റ്റെ​ക്സി​നെ ആ​ട്ടി​യോ​ടി​ക്കു​ക​യാ​ണെ​ന്ന് എം​ഡി സാ​ബു.​എം. ജേ​ക്ക​ബ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. കേ​ര​ള​ത്തി​ല്‍ മ​റ്റൊ​രു വ്യ​വ​സാ​യി​ക്കും ഈ ​ഗ​തി വ​ര​രു​ത്. പ​ദ്ധ​തി​യി​ല്‍ നി​ന്ന് പി​ന്‍​മാ​റു​ന്നു​വെ​ന്ന​റി​യി​ച്ചി​ട്ടും സ​ര്‍​ക്കാ​ര്‍ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും സാ​ബു.​എം.​ജേ​ക്ക​ബ് പ​റ​ഞ്ഞു.