രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 42,766 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

10:00 AM Jul 10, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 42,766 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 3,07,95,716 ആ​യി. രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണ​വും ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 45,254 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.

പു​തി​യ​താ​യി 1,206 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ക​ഴി​ഞ്ഞ പ​തി​നൊ​ന്ന് ദി​വ​സ​ത്തി​നി​ടെ​യു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്കാ​ണി​ത്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് ഇ​തു​വ​രെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 4,07,145 ആ​യി. നി​ല​വി​ൽ 4,55,033 പേ​രാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.