തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനുമായ കാട്ടാക്കട ശശി (70) അന്തരിച്ചു.
സിഐടിയു സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവും ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റും ആണ്. കോവിഡാനന്തര പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് വീട്ടുവളപ്പിൽ നടക്കും.
കാട്ടാക്കട ശശി അന്തരിച്ചു
08:47 AM Jul 10, 2021 | Deepika.com