ലക്നോ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, രണ്ട് ഇന്‍സ്പെക്ടര്‍മാര്‍, മൂന്ന് സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തദ്ദേശ തരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സമാജ്വാദിയുടെ സ്ഥാനാര്ഥിക്കൊപ്പമെത്തിയ വനിതാ പ്രവര്‍ത്തകയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
യുവതിക്ക് നേരെ പാഞ്ഞെടുത്ത രണ്ടുപേര്‍ നാമനിര്‍ദേശ പത്രിക കീറിക്കളയുകയും വസ്ത്രക്ഷേപം നടത്താന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് സര്‍ക്കാരിനെ ഏറെ സമ്മര്‍ദ്ദത്തിലാഴ്ത്തി. ഇതേതുടര്‍ന്നാണ് പോലീസുകാര്‍ക്കെതിരെ നടപടിയണ്ടായത്.
അതേസമയം, യുവതിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത് ബിജെപി പ്രവര്‍ത്തകരാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.
യുപിയിൽ സമാജ്വാദി പ്രവർത്തകയ്ക്ക് നേരെയുണ്ടായ അതിക്രമം; പോലീസുകാർക്ക് സസ്പെൻഷൻ
02:45 AM Jul 10, 2021 | Deepika.com