വാറംഗലിലെ കകാതിയ മെഗാ ടെക്സ്റ്റൈൽ പാർക്കിൽ ആരംഭിക്കുന്ന ടെക്സ്റ്റൈൽ അപ്പാരൽ പാർക്കിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 1000 കോടി രൂപ നിക്ഷേപിക്കുക. ഇതുവഴി തെലുങ്കാനയിൽ 4000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും കിറ്റക്സ് എം.ഡി സാബു ജേക്കബ് അറിയിച്ചു.
കുട്ടികൾക്കുള്ള തുണിത്തരങ്ങൾ നിർമിക്കുന്ന ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കമ്പനിയായ കിറ്റക്സിനെ തെലുങ്കാനയിലേക്ക് കൊണ്ടുവരുന്നതിൽ അതിയായ സന്തോഷമുണ്ട്. പുതിയ ഫാക്ടറി ആരംഭിക്കാൻ വാറംഗലിലെ കാകതിയ മെഗാ ടെക്സ്റ്റൈൽ പാർക്ക് അവർ തെരഞ്ഞെടുത്തു. വളരെ പെട്ടെന്ന് തന്നെ തീരുമാനമെടുത്ത കിറ്റക്സ് എംഡി സാബു എം. ജേക്കബിന് നന്ദി പറയുന്നു-കെ.ടി രാമറാവു ട്വീറ്റ് ചെയ്തു.
തുടർന്ന്, വൈകിട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉൾപ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ശനിയാഴ്ച രാവിലെ വെല്‍സ്പണ്‍ ഫാക്ടറി സന്ദര്‍ശിക്കുന്ന സംഘം ഉച്ചയോടെ മന്ത്രിയുമായുള്ള അവസാനവട്ട ചര്‍ച്ചകൾക്കു ശേഷം മടങ്ങും.